റോഡ് സേഫ്റ്റി വേൾഡ് സീരീസ്; ടീമുകൾ പ്രഖ്യാപിച്ചു

റോഡ് സേഫ്റ്റി വേൾഡ് സീരീസിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച നിരവധി മികച്ച ക്രിക്കറ്റ് താരങ്ങളാണ് ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നീ ടീമുകളിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളെയാണ് ടൂർണമെൻ്റിൽ അണിനിരത്തിയിരിക്കുന്നത്.
ഇന്ത്യ ലെജൻഡ്സ്: സച്ചിൻ തെണ്ടുൽക്കർ (ക്യാപ്റ്റൻ), വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, സഹീർ ഖാൻ, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, നോയൽ ഡേവിഡ്, മുനാഫ് പട്ടേൽ, മൻപ്രീത് ഗോണി, നമൻ ഓജ, യൂസുഫ് പത്താൻ
ഇംഗ്ലണ്ട് ലെജൻഡ്സ്: കെവിൻ പീറ്റേഴ്സൺ (ക്യാപ്റ്റൻ), ഒവൈസ് ഷാ, മോണ്ടി പനേസർ, നിക്ക് കോംപ്ടൺ, ക്രിസ് ട്രെംലെറ്റ്, കബീർ അലി, സാജിദ് മഹ്മൂദ്, ഫിൽ മസ്റ്റർഡ്, ക്രിസ് സ്കോഫീൽഡ്, ജെയിംസ് ട്രേഡ്‌വെൽ, ജൊനാതൻ ട്രോട്ട്, റയാൻ സൈഡ്ബോട്ടം, ഉസ്മാൻ അഫ്സാൽ, മാത്യു ഹൊഗാർഡ്, ജെയിംസ് ടിൻഡൽ
വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ്: ബ്രയാൻ ലാറ (ക്യാപ്റ്റൻ), പെഡ്രോ കോളിൻസ്, നാർസിംഗ് ഡിയോനരൈൻ, ടിനോ ബെസ്റ്റ്, റിഡ്ലി ജേക്കബ്സ്, സുലൈമാൻ ബെൻ, ദിനനാത് രാമ്നരൈൻ, ആദം സാൻഫോർഡ്, വില്ല്യം പെർകിൻസ്, കാൾ ഹൂപ്പർ, ഡ്വെയിൻ സ്മിത്ത്, റയാൻ ഓസ്റ്റിൻ, മഹേന്ദ്ര നഗമൂട്ടൂ
Read Also : വിരമിച്ചതിനു പിന്നാലെ യൂസുഫ് പത്താൻ ഇന്ത്യ ലെജൻഡ്സ് ടീമിൽ; റോഡ് സേഫ്റ്റി സീരീസിൽ കളിക്കും
ശ്രീലങ്ക ലെജൻഡ്സ്: ജയസൂര്യ (ക്യാപ്റ്റൻ), ഉപുൽ തരംഗ, തിലകരത്ന ദിൽഷൻ, നുവാൻ കുലശേഖര, ചമര സിൽവ, ചിന്തക ജയസിംഗെ, തിലൻ തുഷാര, ദമ്മിക പ്രസാദ്, രംഗണ ഹെറാത്ത്, ചമര കപുഗെദര, ദുലഞ്ജന വിജെസിംഗെ, റസൽ അർനോൾഡ്, അജന്ത മെൻഡിസ്, ഫർവീസ് മഹ്റൂഫ്, മഞ്ജുള പ്രസാദ്, മലിന്ദ വർണപുര
ദക്ഷിണാഫ്രിക്ക ലെജൻഡ്സ്: ജോണ്ടി റോഡ്സ് (ക്യാപ്റ്റൻ), മഖായ എൻ്റിനി, നിക്കി ബോയെ, മോർണെ വാൻ വൈക്ക്, ഗാർനെറ്റ് ക്രൂഗർ, റോജർ ടെലെമാക്കസ്, ജസ്റ്റിൻ കെംപ്, ആൽവിരോ പീറ്റേഴ്സൺ, ആൻഡ്രൂ പുട്ടിക്ക്, തണ്ടി ഷബലാല, ലൂട്സ് ബോസ്മാൻ, ല്ലോയ്ഡ് നോറിസ് ജോൺസ്, സാൻഡർ ഡി ബ്രുയിൻ, മോൻഡെ സോൺഡെകി
ബംഗ്ലാദേശ് ജെജൻഡ്സ്: അബ്ദുൽ റസാഖ് (ക്യാപ്റ്റൻ), ഖാലെദ് മഹ്മൂദ്, നഫീസ് ഇഖ്ബാൽ, മുഹമ്മദ് റഫീഖ്, ഖാലെദ് മഷൂദ്, ഹന്നാൻ സർകെർ, ജാവേദ് ഒമർ, രജിൻ സലെ, മെഹ്റാബ് ഹൊസൈൻ, അഫ്താബ് അഹ്മദ്, ആലംഗീർ കബീർ, മുഹമ്മദ് ഷരീഫ്, മുഷ്ഫിഖർ റഹ്മാൻ, മുഹമ്മദ് ഷരീഫ്, മാമുൻ റഷീദ്
മാർച്ച് അഞ്ചിനാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് ആരംഭിക്കുക. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് ബെംഗ്ലാദേശ് ലെജൻഡിനെ നേരിടും. മാർച്ച് 21നാണ് ഫൈനൽ. എല്ലാ മത്സരങ്ങളും രാത്രി 7 മണിക്കാണ് ആരംഭിക്കുക.
Story Highlights – road safety world series teams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here