‘മാധ്യമങ്ങൾ ഇട്ടുതരുന്ന പഞ്ചസാര നുണയുന്നവരല്ല ഞങ്ങൾ; ജമീലയുടെ സ്ഥാനാർത്ഥിത്വം കള്ളവാർത്തകൾ’: മന്ത്രി എ. കെ ബാലൻ
ഡോ. ജമീലയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരിച്ച് മന്ത്രി എ. കെ ബാലൻ. സാധാരണ പാർട്ടിയല്ല സിപിഐഎമ്മെന്നും മാധ്യമങ്ങൾ ചുണ്ടത്തുവച്ചു തരുന്ന പഞ്ചസാര നുണച്ച് ഇറക്കുന്നവരല്ല തങ്ങളെന്നും മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.
സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ജനാധിപത്യ പ്രക്രിയയുണ്ട്.
അത് ആരംഭിച്ചിട്ടില്ല. സ്ഥാനാർത്ഥി കാര്യത്തിൽ പത്താംതീയതിയാണ് ഔപചാരികമായ പ്രഖ്യാപനം ഉണ്ടാകുക. അതിന് മുൻപ് ജനാധിപത്യ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. ജമീലയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രചരിക്കുന്നത് കള്ളവാർത്തകളാണ്. സെക്രട്ടേറിയറ്റ് ചർച്ച ചെയ്‌തെന്ന വാർത്ത പെരും നുണയാണ്. സ്ഥാനാർത്ഥികളെ പറ്റി ഒരു വിവരവും നൽകാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights – Jameela balan, A K Balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here