സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുന്നതിന് കെപിസിസിയില്‍ അടിയന്തര യോഗം ചേരുന്നു

കെപിസിസി അടിയന്തര യോഗം ചേരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുന്നതിനാണ് രാത്രിയില്‍ യോഗം ചേര്‍ന്നത്. താരിഖ് അന്‍വര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

നേരത്തെ നടത്തിയ ചര്‍ച്ചകള്‍ ഫലവത്തായില്ലെന്ന അഭിപ്രായം ഘടകകക്ഷികളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.

നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഘടകകക്ഷികള്‍ ആവശ്യങ്ങളില്‍ ഉറച്ചുനിന്നതിനാല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാകാതെ യുഡിഎഫ് യോഗം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര യോഗം ചേര്‍ന്നത്.

Story Highlights – emergency meeting at KPCC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top