സിനിമ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

theatre strike withdrawn Thiruvananthapuram film ticket charge increased GST tamilnadu theatre strike

സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും. സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ റിലീസ് നിശ്ചയിച്ച ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. നാളെ പുറത്തിറങ്ങേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് രണ്ടാം തവണയും മാറ്റിവച്ചു.

പുതിയ ചിത്രങ്ങളില്ലാത്തതിനാല്‍ സംസ്ഥാനത്തെ 50 ശതമാനത്തിലേറെ തിയറ്ററുകളും വീണ്ടും അടച്ചിട്ടിരിക്കുകയാണ്. പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടി ഉണ്ടാകാത്ത ഇന്ന് ചേരുന്ന യോഗം തുടര്‍ നടപടികള്‍ തീരുമാനിക്കും.

Story Highlights – film chember, theatre crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top