Advertisement

പിച്ച് വിവാദം: ഇന്ത്യക്കെതിരെ ഐസിസി നടപടിയെടുക്കണമെന്ന് ഇൻസമാം ഉൾ ഹഖ്

March 3, 2021
Google News 2 minutes Read
Inzamam ICC Pitch Debate

മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചുമായി ബന്ധപ്പെട്ട വിവാദത്തിൽ ഐസിസി ഇടപെടണമെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യ മികച്ച ടീം ആണെന്നും ഇങ്ങനെ പിച്ച് തയ്യാറാക്കുന്നത് ശരിയല്ല എന്നും ഇൻസമാം പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പിച്ചിനെ വിമർശിച്ചത്.

“ആർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. മുൻപ്, ഒരു ടെസ്റ്റ് മത്സരം രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചത് എപ്പോഴാണെന്ന് എനിക്ക് ഓർമ്മയില്ല. ഇന്ത്യ നന്നായി കളിച്ചതാണോ അതോ ആ പിച്ചിൻ്റെ പ്രശ്നമാണോ? അത്തരം പിച്ചുകൾ ടെസ്റ്റ് മത്സരങ്ങളിൽ തയ്യാറാക്കേണ്ടതുണ്ടോ? ഇന്ത്യ വളരെ നന്നായാണ് കളിക്കുന്നത്. അവർ ഇന്ത്യയെ നേരത്തെ തോല്പിച്ചു. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരുന്നു. പക്ഷേ, ഇത്തരം ഒരു പിച്ച് തയ്യാറാക്കുന്നത് ക്രിക്കറ്റിനു നല്ലതല്ലെന്നാണ് എനിക്ക് തോന്നുന്നത്. ടി-20 മത്സരങ്ങളിലെ സ്കോർകാർഡ് പോലും ഇതിനെക്കാൾ മികച്ചതാണ്. ഐസിസി ഇതിൽ നടപടി സ്വീകരിക്കണം. രണ്ട് ദിവസം പോലും നിൽക്കാത്ത തരത്തിൽ ഇത് എന്ത് തരം പിച്ചാണ്?”- ഇൻസമാം ചോദിച്ചു.

Read Also : ന്യൂസീലൻഡിനെതിരെ മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ പരാജയപ്പെട്ടിരുന്നു; അപ്പോൾ പിച്ചിനെപ്പറ്റി ചർച്ചകളുണ്ടായില്ല: വിരാട് കോലി

പിച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചിരുന്നു. ന്യൂസീലൻഡിൽ ഇന്ത്യ മൂന്ന് ദിവസത്തിനുള്ളിൽ പരാജയപ്പെട്ടപ്പോൾ പിച്ചിനെപ്പറ്റി ചർച്ചകൾ ഉണ്ടായില്ലെന്നും പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും കോലി ചോദിച്ചു.

Story Highlights – Inzamam ul Haq Asks ICC To Intervene In The Pitch Debate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here