കല്‍പറ്റയില്‍ മത്സരിക്കാനില്ലെന്ന് എം.വി. ശ്രേയാംസ് കുമാര്‍

കല്‍പറ്റയില്‍ മത്സരിക്കാനില്ലെന്ന് എം.വി. ശ്രേയാംസ് കുമാര്‍ എംപി. താന്‍ ഇപ്പോള്‍ എംപിയായതിനാല്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കും. യുഡിഎഫ് പോലെയല്ല എല്‍ഡിഎഫ്. നല്ല പരിഗണന നല്‍കുന്നുണ്ടെന്നും ശ്രേയാംസ്‌കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

നിലവില്‍ രാജ്യസഭാ എംപിയാണ്. അതിനാല്‍ മത്സരിക്കുന്നില്ല. ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് ഞാന്‍ മത്സരിക്കണമെന്ന തരത്തില്‍ ആലോചിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കാനാണ് തീരുമാനം. യുഡിഎഫില്‍ കാലുവാരലാണ്. അത് കഴിഞ്ഞതവണ അനുഭവിച്ചു. എല്‍ഡിഎഫില്‍ അത് നടക്കില്ലെന്ന് ഉറപ്പാണ്. എത്ര സീറ്റുകള്‍ വേണമെന്നത് എല്‍ഡിഎഫില്‍ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ തീര്‍ച്ചയായും ഭരണത്തുടര്‍ച്ചയുണ്ടാകും. എല്ലാ മേഖലയിലും വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരുടെ അഭിപ്രായവും അത് തന്നെയാണെന്നും എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Story Highlights – mv shreyams kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top