Advertisement

പ്രതിഷേധക്കാർക്കിടയിലൂടെ നെഞ്ചും വിരിച്ച് നടന്നു പോകുന്ന നേതാവ് ; പുതിയ പോസ്റ്റർ റീലിസ് ചെയ്ത മമ്മൂട്ടി ചിത്രം വൺ

March 3, 2021
Google News 1 minute Read

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന ആളുകൾക്ക് മുന്നിലൂടെ നെഞ്ചും വിരിച്ച് നടന്നു പോകുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി – സഞ്ജയ് ആണ്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത്,ജോജൂ ജോർജ്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വണ്‍. വൈദി സോമസുന്ദരം ഛായഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ,ഗാനരചന റഫീഖ് അഹമ്മദുമാണ്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

Story Highlights – Mammootty’s one movie new poster released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here