മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്.

വാക്സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിർത്താൻ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം വാക്‌സിൻ സ്വീകരിച്ചിരുന്നു.

Story Highlights – covid vaccine, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top