തൃശൂരില്‍ സിപിഐഎം മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയായി

തൃശൂരില്‍ സിപിഐഎം മത്സരിക്കുന്ന എട്ടു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയായി. ജില്ലയില്‍ ആകെയുള്ള 13 മണ്ഡലങ്ങളില്‍ എട്ട് ഇടകളിലാണ് സിപിഐഎം മത്സരിക്കുന്നത്. ഇരിങ്ങാലക്കുട ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. മത്സരിക്കാനില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ.രാമചന്ദ്രന്റെ പേരും പകരം നല്‍കിയിട്ടുണ്ട്.
വടക്കാഞ്ചേരിയില്‍ എം.കെ. കണ്ണന്റെയും സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെയും പേരുകളാണ് പ്രഥമ പരിഗണനയില്‍ വന്നത്. കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീനും ചാലക്കുടിയില്‍ ബി.ഡി. ദേവസിയും മണലൂരില്‍ മുരളി പെരുനെല്ലിയും വീണ്ടും മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
ഗുരുവായൂരില്‍ സിറ്റിംഗ് എംഎല്‍എ കെ.വി. അബ്ദുല്‍ ഖാദര്‍ മൂന്നു തവണ മത്സരിച്ചതിനാല്‍ മാറി നില്‍ക്കാനുള്ള സാധ്യത ഉണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ കെ.ആര്‍. വിജയ്ക്കാണ് സാധ്യത. ചേലക്കരയില്‍ സിറ്റിംഗ് എംഎല്‍എ യു.ആര്‍. പ്രദീപ് മത്സരിക്കും.
Story Highlights – Thrissur CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here