ഉപയോഗശൂന്യമായി വെനീസിലെ കനാലുകൾ; വറ്റി വരണ്ട വെനീസിലെ കനാലുകളുടെ, ചിത്രങ്ങൾ ചർച്ചയാകുന്നു

വെനീസ് നഗരത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നത് അവിടെയുള്ള കനാലുകളും യാത്രാ ഗൊണ്ടോളകളുമാണ്. വേണ്ടത്ര മഴ ലഭിക്കാത്തതിനെ തുടർന്ന് വറ്റിവരണ്ട കാനാലുകളുടെ വാർത്തകളും ചിത്രങ്ങളുമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗൊണ്ടോളകൾ വെള്ളമില്ലാത്തതിനെ തുടർന്ന് ഉപയോഗശൂന്യമായി കിടക്കുന്നതും ചിത്രങ്ങളിൽ കാണാനാകും. മൂന്നു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് വെനീസിലെ കനാലുകൾ വരണ്ട അവസ്ഥയിലാകുന്നത്.

വേലിയിറക്കവും മഴ ലഭിക്കാത്തതുമാണ് കനാലുകൾ വരളാനുള്ള കാരണമായി കണക്കാക്കപ്പെടുന്നത്. വെനീസിലെ ജലനിരപ്പ് ഇപ്പോൾ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 19 അടി താഴ്ചയിലാണ്. വരും ദിവസങ്ങളിൽ വേലിയിറക്കവും കൂടുതൽ ശക്തമാകാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. പൂർണ്ണ ചന്ദ്രൻ ഫെബ്രുവരിയിൽ ദൃശ്യമായതിന് ശേഷമാണ് സമുദ്രത്തിലെ ജലനിരപ്പിൽ കാര്യമായ മാറ്റം ഉണ്ടായിരിക്കുന്നതെന്ന് അഭിപ്രായമുണ്ട്. ഉയർന്ന മർദ്ദമുള്ള മഴ മേഘങ്ങൾ രൂപപ്പെടാത്തത് മൂലമാണ് വേണ്ടത്ര മഴ ലഭിക്കാത്തത്. ഇറ്റലിയിൽ അനുഭവപ്പെടുന്ന അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദവും ജലനിരപ്പ് താഴാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നു.

ഇതിനു മുൻപ് 2008 ലും കരയിലെ ജലനിരപ്പ് റെക്കോർഡ് നിലയിലേയ്ക്ക് താഴ്ന്നിരുന്നു. കനാലിൽ വെള്ളമില്ലാത്തതിനെ തുടർന്ന് പായലുകളും കക്കകളും വശങ്ങളിലുള്ള ഭിത്തികളിൽ ഒട്ടിപ്പിടിച്ച അവസ്ഥയിലാണ്. വേലിയേറ്റവും വേലിയിറക്കവും ഏറ്റവുമധികം ബാധിക്കുന്ന മേഖലകളിലൊന്നാണ് വെനീസ്. വേലിയേറ്റം ശക്തമാകുന്ന സമയത്ത് നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. അതിനാൽ ഈ സമയത്ത് സഞ്ചരിക്കാനായി ജനങ്ങൾ പ്രത്യേക മാർഗ്ഗങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അടുത്തടുത്ത വർഷങ്ങളിലായി വെള്ളപ്പൊക്കവും വേലിയിറക്കവും ശക്തമായത് മൂലം വിനോദ സഞ്ചാര മേഖലയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഗവൺമെന്റ്.

Story Highlights – Venice exceptionally low tide almost dries up the canal, see pictures

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top