ചേലക്കരയിലെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം; താക്കീതുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്

m p vincent

തൃശൂര്‍ ചേലക്കരയിലെ യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിന് താക്കീതുമായി ഡിസിസി പ്രസിഡന്റ് എം പി വിന്‍സന്റ്. സീറ്റ് മുസ്ലിം ലീഗിന് നല്‍കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. ഇല്ലാത്ത കാര്യങ്ങളില്‍ അനാവശ്യ പ്രമേയമിറക്കിയാല്‍ നടപടി നേരിടേണ്ടി വരുമെന്നും എം പി വിന്‍സന്റ്.

കൂടുതല്‍ സീറ്റുകള്‍ ഒരു കാരണവശാലും ഘടകകക്ഷികള്‍ക്ക് കൊടുക്കില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ല. സംഘടനയ്ക്ക് ഉള്ളിലാണ് ഇക്കാര്യങ്ങള്‍ പറയേണ്ടെതെന്നും വിജയസാധ്യതയ്ക്കാണ് മുന്‍തൂക്കമെന്നും ഭാഗികമായ പ്രവര്‍ത്തനങ്ങള്‍ അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്താണ് സീറ്റുവിഭജന ചര്‍ച്ചകള്‍ നടത്തുന്നതെന്നും എം പി വിന്‍സന്റ്. കയ്പമംഗലം സീറ്റും വിട്ടുകൊടുക്കുന്നതിന് എതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ട്. ചേലക്കരയില്‍ പ്രാദേശിക നേതാവിനെ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം.

Story Highlights – thrissur, youth congress, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top