പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍

പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍. പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറും. പാലത്തിന്റെ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആയെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദിയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. രാവിലെ പാലാരിവട്ടം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ഇ. ശ്രീധരന്‍.

പാലത്തിന്റെ പണിയെല്ലാം പൂര്‍ത്തിയായി. നാളത്തോടുകൂടി മുഴുവന്‍ പണികളും പൂര്‍ത്തിയാകും. പാലം ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. പാലം വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേകം നന്ദി പറയുന്നതായും ഇ. ശ്രീധരന്‍ പറഞ്ഞു.

Story Highlights – construction of the Palarivattom flyover will be completed tomorrow E Sreedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top