പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ ഇന്ന് ചര്‍ച്ച നടത്തിയേക്കും

kerala psc

സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ ഇന്ന് ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സുമായാണ് ചര്‍ച്ച നടത്തുക.

നിയമനം വേഗത്തിലാക്കുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് ഇരുവിഭാഗവും സമരം തുടരുന്നത്. അതേസമയം സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം 25 ദിവസം പിന്നിട്ടു. തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കും വരെ സമരം തുടരാനാണ് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

Story Highlights – psc, dyfi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top