മത്സരിക്കുന്ന മണ്ഡലം ഏതെന്ന് തീരുമാനിച്ചിട്ടില്ല; എവിടെ മത്സരിച്ചാലും ജയം ഉറപ്പാണെന്ന് ഇ. ശ്രീധരന്‍

മത്സരിക്കുന്ന മണ്ഡലം ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇ. ശ്രീധരന്‍. എവിടെ മത്സരിച്ചാലും ജയം ഉറപ്പാണ്. പൊന്നാനിക്ക് സമീപം മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഇ. ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനം അത് ആഗ്രഹിക്കുന്നുണ്ട്. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പ് ഡിഎംആര്‍സിയില്‍ നിന്ന് രാജിവയ്ക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
ഇപ്പോള്‍ താമസിക്കുന്നത് പൊന്നാനിയിലാണ്. മത്സരിക്കാനുള്ള സീറ്റ് അവിടെ നിന്ന് ഒരുപാട് ദൂരെയാകരുത് എന്ന് ആഗ്രഹമുണ്ട്. വലിയൊരു വിജയം പ്രതീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ അറിയാം, പലരും എതിര്‍ക്കും അഭിനന്ദിക്കും. രണ്ടിനും തയാറായാണ് നില്‍ക്കുന്നതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
Story Highlights – E Sreedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here