പുരുഷന്മാർക്ക് മാത്രമല്ല, ഗൂസ്ബെറിയിൽ ഇനി മുതൽ സ്തീകൾക്കായും പ്രത്യേക കളക്ഷൻ

ഓൺലൈൻ ഷോപ്പിംഗിൽ തരംഗം സൃഷ്ടിച്ച ഗൂസ്‌ബെറി ഓൺലൈൻ ഫാഷൻ സ്റ്റോറിൽ സ്തീകൾക്കായും പുത്തൻ കളക്ഷൻ എത്തിയിരിക്കുന്നു. വസ്ത്രവ്യാപാര രംഗത്ത് വൻകിട കുത്തകകളായ ആമസോണും, മിന്ത്രയും അരങ്ങ് വാഴുന്നതിനിടെയാണ് കണ്ണൂര് നിന്ന് ഇന്ത്യയിലെ കാലാവസ്ഥയ്ക്കും ഇഷ്ടങ്ങൾക്കും ഒപ്പം സഞ്ചരിക്കുന്ന വസ്ത്രങ്ങളുമായി ഗൂസ്‌ബെറി വരുന്നത്.
പുരുഷന്മാരെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ഗൂസ്ബെറിയുടെ തുടക്കം. സ്ത്രീകൾക്കായി വിവിധ തരം ഷോപ്പിംഗ് സൈറ്റുകളുണ്ടെങ്കിലും പുരുഷന്മാർക്ക് മാത്രമായി എക്‌സ്‌ക്ലൂസിവ് സ്റ്റോറുകൾ കുറവാണ്. ഈ വിഭാഗത്തിലേക്ക് മികച്ച ഗുണനിലവാരത്തിനൊപ്പം പുത്തൻ ട്രെൻഡുകളുമായി ഗൂസ്‌ബെറി ഇടംനേടുന്നത്. ടീ ഷർട്ട്, ഷർട്ട്, ട്രൗസേഴ്‌സ്, ബെൽറ്റ്, വാലറ്റ്, മാസ്‌ക് അടക്കമുള്ള ആക്‌സസറീസ് എന്നിവയാണ് ഗൂസ്‌ബെറിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ. എന്നാൽ നിലവിൽ സ്തീകൾക്കും പുതിയ കളക്ഷൻ അവതരിപ്പിച്ച് കുട്ടികൾക്കൊഴികെ ഒരു കുടുംബത്തിലുള്ള എല്ലാവർക്കും വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള ട്രെൻഡി സ്പോട്ടാക്കി മാറ്റി ഗൂസ്ബെറിയെ.
കണ്ണൂരിലെ പയ്യന്നൂരിലാണ് ഗൂസ്‌ബെറി ഓൺലൈൻ ഫാഷൻ സ്റ്റോറിന്റെ ആസ്ഥാനം. തിരുപ്പൂർ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലാണ് പ്രൊഡക്ഷൻ ആസ്ഥാനം. 2016 ൽ ആരംഭിച്ച ഗൂസ്‌ബെറി ഫാഷൻ സ്റ്റോർ നിലവിൽ ഇന്ത്യയിലും ജിസിസിയിലുമാണ് വസ്ത്രങ്ങൾ വിൽപനയ്‌ക്കെത്തിച്ചിരിക്കുന്നത്. ഓൺലൈൻ മാത്രമല്ല നേരിട്ട് ഗൂസ്ബെറി സ്റ്റോറിൽ പോയി നിങ്ങൾക്ക് ഇഷ്ട വസ്ത്രം സ്വന്തമാക്കാം. കൊച്ചി നിവാസികൾക്കായി പനമ്പിള്ളി നഗറിലെ ഐഖ ബുട്ടീക്കിലാണ് ഗൂസ്ബെറിയുടെ പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത്.
വിവിധ നിറത്തിലും, അളവിനും, ട്രെൻഡിനും അനുസരിച്ചുള്ള വൈവിധ്യമാർന്ന വസ്ത്രശേഖരമാണ് ഗൂസ്ബറി ഒരുക്കിയിരിക്കുന്നത്. സ്വന്തമായി ഗൂസ്‌ബെറി ഷോപ്പിംഗ് സൈറ്റിൽ കയറി ഷോപ്പിംഗ് നടത്തുക മാത്രമല്ല പ്രിയപ്പെട്ടവർക്കായി ഗിഫ്റ്റ് കാർഡ് നൽകി ഗൂസ്‌ബെറി ഷോപ്പിംഗ് എന്ന ഹൃദ്യമാർന്ന അനുഭവം പങ്കുവയ്ക്കാനും സ്ഥാപനം സൗകര്യമൊരുക്കുന്നുണ്ട്. പല മൂല്യങ്ങളിലും ലഭ്യമാകുന്ന ഈ ഗിഫ്റ്റ് കാർഡുകൾ നമ്മുടെ ഉറ്റവർക്ക് സമ്മാനിക്കുന്നത് വഴി അവർക്കും അവരുടെ മനസിനിണങ്ങിയ വസ്ത്രങ്ങൾ ഗിഫ്റ്റ് കാർഡ് തുകയ്ക്ക് വാങ്ങാവുന്നതാണ്.
ഫേസബുക്ക് ഇൻസ്റ്റഗ്രാം ലിങ്കുകൾ-
https://www.instagram.com/gooseberyfashion/
https://www.facebook.com/gooseberyfashion
വെബ്സൈറ്റ് ലിങ്ക്-
Story Highlights – Goosebery’s special collections for women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here