ആർഎസ്പി ലെനിനിസ്റ്റ് എന്ന പേരിൽ പുതിയ പാർട്ടി; കുന്നത്തൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കോവൂർ കുഞ്ഞുമോൻ

കുന്നത്തൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കോവൂർ കുഞ്ഞുമോൻ. ആർഎസ്പി ലെനിനിസ്റ്റ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചാവും മത്സരം. ആർഎസ്പി ലെനിനിസ്റ്റ് മാർക്സിസ്റ്റ് എന്ന പഴയ പാർട്ടി ഇല്ലാതായെന്നും കുഞ്ഞുമോൻ പറഞ്ഞു.

കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ എൽഡിഎഫിൽ ധാരണ ആയിരുന്നു. ഇപ്പോൾ ആ സ്ഥാനാർത്ഥിത്വമാണ് ഔദ്യോഗികമായി കുഞ്ഞുമോൻ തന്നെ പ്രഖ്യാപിച്ചത്. ഇന്ന് പുതിയ പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഔദ്യോഗികമായി ചേർനു. അടുത്ത 10 ദിവസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങും. എൽഡിഎഫിൻ്റെ ഔദ്യോഗിക പട്ടിക വന്നതിനു ശേഷമേ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കൂ എന്നും കുഞ്ഞുമോൻ പറഞ്ഞു.

Story Highlights – KV Kunjumon announces candidature in Kunnathoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top