ഇയാൾ പഞ്ചാബിനെതിരാണ്, കർഷക സമരത്തെക്കുറിച്ച് പ്രതികരിച്ചില്ല; അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ് യുവാവ്

കാർഷിക ബില്ലിനെതിരെയുള്ള സമരത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാത്തതിൽ ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാർ റോഡിൽ തടഞ്ഞു നിർത്തി യുവാവ് പ്രതിഷേധം പ്രകടമാക്കി. ഗോരേഗാവിലെ ഫിലിം സിറ്റിയിൽ വച്ചായിരുന്നു സംഭവം. പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

‘ഇയാൾ പഞ്ചാബിന് എതിരാണ്. പഞ്ചാബ് ആൺ ഇയാൾക്ക് ഭക്ഷണം നൽകിയത്. അത് എങ്ങനെയാണ് ഇയാൾക്ക് ദഹിക്കുന്നത്. അങ്ങനെയുള്ള ആൾ എങ്ങനെ പഞ്ചാബിനെതിരാകും. നാണക്കേട് തോന്നുന്നു. എത്രയോ സിനിമകളിൽ പഞ്ചാബി വേഷം കൈകാര്യം ചെയ്തിരിക്കുന്നു. അതിൽ നാണം തോന്നുന്നില്ലേ ? നിങ്ങളുടെ കാർ എന്റെ ശരീരത്തിലൂടെ കയറ്റുമോ ? എന്തുകൊണ്ട് കാറിനു പുറത്തിറങ്ങി സംസാരിക്കുന്നില്ല’:- കാർ തടഞ്ഞു നിർത്തി യുവാവ് അജയ് ദേവ്ഗണിനോട് ചോദിച്ചു.
A man claiming to be a supporter of Farmers, stops actor Ajay Devgn car outside Filmcity, Goregaon today Morning.#AjayDevgn pic.twitter.com/xUbqdDDOKJ
— Raajeev Chopra (@Raajeev_romi) March 2, 2021
ഡൽഹിയിൽ കർഷക സമരം ചെയ്യുന്ന ഭൂരിഭാഗം ആളുകളും പഞ്ചാബിൽ നിന്നുള്ളവരാണ്. മുംബൈയിലെ സന്തോഷ് നഗറിലെ രജദീപ് സിംഗ് എന്ന യുവാവാണ് കാർ തടഞ്ഞത്. സംഭവത്തെ തുടർന്ന് അജയ് ദേവ്ഗണിന്റെ ബോഡിഗാർഡ് പൊലീസിൽ പരാതി നൽകുകയും രജദീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനാവശ്യമായി തടഞ്ഞു നിർത്തൽ, മനഃപൂർവം അപമാനിക്കാനും, സമാധാനം തകർക്കാനുമുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് രജദീപിനെതിരെ ചുമത്തിയത്.
Story Highlights – Man arrested for blocking Ajay Devgan’s car in Mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here