എ വി ഗോപിനാഥിന്റെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം; പരാതികള്‍ പരിഗണിക്കും

a v gopinath

പാലക്കാട്ടെ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിന്റെ വിഷയത്തില്‍ തിരക്കിട്ട അനുനയ നീക്കത്തിന് കോണ്‍ഗ്രസ്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് വിളിച്ചു.

ഉച്ചയ്ക്ക് 12ന് ഡിസിസി ഓഫീസില്‍ ആണ് യോഗം. ഇന്നലത്തെ കൂടിക്കാഴ്ചയില്‍ എ വി ഗോപിനാഥ് പങ്കുവച്ച പരാതികള്‍ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അവതരിപ്പിക്കും. പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന, തന്നോടൊപ്പം നിന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ട നേതാക്കളെ തിരിച്ചെടുക്കുക എന്നതാണ് എ വി ഗോപിനാഥിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍.

Read Also : വോട്ടിംഗ് മെഷീനിൽ വിവി പാറ്റ് ഉൾപ്പെടുത്തിയത് വോട്ടിംഗ് തിരിമറി എളുപ്പമാക്കി : മുൻ ഐ എ എസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ

കെ സി വേണുഗോപാലും കെ സുധാകരനും നേതാവിനെ ഫോണില്‍ വിളിച്ചിരുന്നു. ധൃതി പിടിച്ച് തീരുമാനം എടുക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എ വി ഗോപിനാഥ് സമവായത്തിന് തയാറാല്ലെന്ന് വ്യക്തമാക്കിയിരുന്നു.

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി തയാറായില്ലെന്നാണ് എ വി ഗോപിനാഥ് പറയുന്നത്. നിലപാട് തെറ്റെന്ന് പറഞ്ഞാല്‍ പിന്നെ നില്‍ക്കുന്നതില്‍ എന്തുകാര്യമെന്ന് അദ്ദേഹം ചോദിച്ചു. ചിലര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ് . അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും ചെയ്യുന്നുവെന്നും എ വി ഗോപിനാഥ് ആരോപിച്ചു.

Story Highlights – palakkad, congress, a v gopinath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top