ഇത് കഴിഞ്ഞ ടെസ്റ്റിൽ തയ്യാറാക്കിയതിനെക്കാൾ മികച്ച പിച്ച്: ബെൻ സ്റ്റോക്സ്

Better Wicket Ben Stokes

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിലെ പിച്ച് മികച്ചതെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ഇതേ സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിനായി തയ്യാറാക്കിയ പിച്ചിനെക്കാൾ മികച്ച പിച്ചാണ് ഇതെന്ന് സ്റ്റോക്സ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ തയ്യാറാക്കിയ പിച്ചിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്റ്റോക്സിൻ്റെ പരാമർശം.

“ഈ പിച്ചിൽ 300 റൺസെങ്കിലും സ്കോർ ചെയ്യാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. അത് നിരാശാജനകമാണ്. പക്ഷേ, അതിൽ തന്നെ നിൽക്കാനാവില്ല. എന്തായാലും, കഴിഞ്ഞ തവണ കളിച്ചതിനെക്കാൾ വളരെ മികച്ച പിച്ചാണ് ഇത്.”- മത്സരത്തിനു ശേഷം സ്റ്റോക്സ് പറഞ്ഞു.

Read Also : ഇന്ത്യക്ക് ഗില്ലിനെ നഷ്ടം; പൊരുതി രോഹിതും പൂജാരയും

ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 205 റൺസിനു പുറത്തായിരുന്നു. ബെൻ സ്റ്റോക്സ് (55), ഡാനിയൽ ലോറൻസ് (46) എന്നീ താരങ്ങൾക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് നിരയിൽ ആകെ അഞ്ച് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യക്കായി അക്സർ പട്ടേൽ 4 വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും വീഴ്ത്തി. ബാക്കിയുള്ള ഒരു വിക്കറ്റ് വാഷിംഗ്ടൺ സുന്ദർ സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണർ ശുഭ്മൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ജയിംസ് ആൻഡേഴ്സൺ ഗില്ലിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ്മ (8), ചേതേശ്വർ പൂജാര (15) എന്നിവർ ക്രീസിൽ തുടരുകയാണ്.

Story Highlights – Much Better Wicket Than What We Played On Last Time Ben Stokes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top