വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് വേണു രാജാമണി

Venu Rajamani contest Vattiyoorkavu

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് വേണു രാജാമണി. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. വട്ടിയൂർക്കാവിലേക്ക് മുൻ നെതർലൻഡ്സ് അംബാസിഡർ വേണു രാജാമണിയെ കോൺഗ്രസ് പരിഗണിച്ചിരുന്നു.

വട്ടിയൂർക്കാവിൽ പൊതുസമ്മതനെന്ന നിലയിലാണ് വേണു രാജാമണിയെ കോൺഗ്രസ് പരിഗണിച്ചിരുന്നത്. ആവശ്യം കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. പരിഗണിക്കാം എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. എന്നാൽ, പ്രാദേശികമായി ചില എതിർപ്പുകൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ വേണു രാജാമണി മത്സരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു.

വേണു രാജാമണി പിന്മാറിയതോടെ ജ്യോതി വിജയകുമാറിനാണ് മുൻഗണന.

Story Highlights – Venu Rajamani says he will not contest in Vattiyoorkavu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top