സ്ഥാനാര്‍ത്ഥി നിര്‍ണയം; അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല. രണ്ട് ടേം പൂര്‍ത്തിയാത്തിയ മന്ത്രിമാരാണ് മത്സരിക്കാത്തത്. ഇ പി ജയരാജൻ, എ കെ ബാലൻ, ജി സുധാകരൻ, തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരാണ് മത്സരിക്കാതിരിക്കുക. ആലപ്പുഴയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും.
വിജയ സാധ്യത നോക്കി ഇളവ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനെ പോലെയുള്ളവര്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കുന്നത് ഉചിതമാകില്ലെന്ന അഭിപ്രായം സമിതിയില്‍ ഉയര്‍ന്നു. സിപിഐഎം സംസ്ഥാന സമിതിയാണ് തീരുമാനം എടുത്തത്. നേതാവ് പി ജയരാജന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇളവില്ലെന്നും വിവരം.
Read Also : അഞ്ച് മന്ത്രിമാർക്ക് സീറ്റില്ല; നിർണായക തീരുമാനവുമായി സിപിഐഎം
തൃത്താലയില്‍ വി ടി ബല്‍റാമിന് എതിരെ എം ബി രാജേഷിനെ മത്സരിപ്പിക്കും. കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാല്‍ ആണ് മത്സരിക്കുന്നത്. അരുവിക്കരയില്‍ വി കെ മധുവിന് പകരം ജി സ്റ്റീഫന്‍ പോരാട്ടത്തിന് ഇറങ്ങും.
ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍ ആണ് സ്ഥാനാര്‍ത്ഥി. ഏറ്റുമാനൂരില്‍ വി എന്‍ വാസവന്‍ മത്സരിക്കും. തരൂരില്‍ ഡോ പി കെ ജമീല ഇറങ്ങും. അമ്പലപ്പുഴയില്‍ എച്ച് സലാമായിരിക്കും സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി. അരൂരില്‍ ദലീമ ജോജോയാണ് മത്സരിക്കുക. അഴീക്കോട് കെ വി സുമേഷും മത്സരത്തിന് ഇറങ്ങും.
Story Highlights – cpim, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here