Advertisement

കാര്‍ഷിക- വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും: പ്രധാനമന്ത്രി

March 5, 2021
Google News 1 minute Read
narendra modi analyse vaccine experiment stage

കാര്‍ഷിക വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസനത്തിലേക്കും സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

കൊവിഡ് കാലത്ത് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സര്‍വ മേഖലയിലും ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനം ആണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം മാത്രമാണ് സര്‍ക്കാരിന്റെ ഉപാധി. കാര്‍ഷിക വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി അതുകൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി.

Read Also : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് കര്‍ഷക സംഘടനകള്‍

അതേസമയം ഈ വര്‍ഷത്തെ ഉന്നതതല സൈനിക യോഗം ഗുജറാത്തിലെ കേവാഡിയയില്‍ ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. ജവാന്മാരും ഈ വര്‍ഷത്തെ യോഗത്തിന്റെ ഭാഗമാകും. കര, നാവിക, വ്യോമ സേനകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമേ ഇതുവരെ യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ.

Story Highlights – narendra modi, farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here