സുവർണചകോരം ദിസ് ഈസ് നോട്ട് എ ബറിയൽ ബട്ട് എ റിസ്‌റക്ഷന്; ലിജോ ജോസിന്റെ ചുരുളിക്കും പുരസ്‌കാരം

iffk 2021 awards

25-ാം അന്താരാഷ്ട്ര ചലച്ചിത്രമേള 4 ഇടങ്ങളിലെ പ്രദർശനത്തിന് ശേഷം പാലക്കാട് സമാപിച്ചു. സുവർണചകോരം ദിസ് ഈസ് നോട്ട് എ ബറിയൽ ബട്ട് എ റിസ്‌റക്ഷന്; മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി അർഹമായി. പാലക്കാട് നടന്ന സമാപന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത ചിത്രമാണ് ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസ്‌റക്ഷൻ. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോൺലി റോക്കിന്റെ സംവിധായകൻ അലഹാൻഡ്രോ റ്റെലമാക്കോ ടറാഫ് നേടി. മികച്ച സംവിധായകനുള്ള രജതചകോരം ദി നെയിംസ് ഓഫ് ദി ഫഌവഴ്‌സിന്റെ സംവിധായകൻ ബാഹ്മാൻ തവോസിക്കാണ് .

മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡയിങ് നേടി . ഹിലാൽ ബൈഡ്രോവ് ആണ് ചിത്രത്തിന്റെ സംവിധായകൻ . ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. കെ.ആർ മോഹനൻ പുരസ്‌കാരം അക്ഷയ് ഇൻഡിക്കറിനാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനാണ്. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയറും നേടി.

പാലക്കാട് പ്രിയദർശിനി കോംപ്ലക്‌സിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി. കൊറോണ പശ്ചാത്തലത്തിൽ ചരിത്രത്തിൽ തന്നെ ആദ്യമായി തിരുവനന്തപുരം,കൊച്ചി,തലശ്ശേരി,പാലക്കാട് എന്നിവിടങ്ങളിലായി നാല് പതിപ്പുകളായാണ് ഇത്തവണ മേള നടന്നത്.

Story Highlights – iffk 2021 awards

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top