എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു

mg george muthoot passes away

എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡൽഹി കൽക്കാജിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

ഓർത്തഡോക്‌സ് സഭ മുൻ ട്രസ്റ്റിയും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാനുമാണ് അന്തരിച്ച ജോർജ് മുത്തൂറ്റ്. 1949 നവംബർ രണ്ടിന് പത്തനംതിട്ടിയലെ കോഴഞ്ചേരിയിലാണ് ജനിച്ചത്.

കഴിഞ്ഞ വർഷം ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികളിൽ ജോർജ് മുത്തൂറ്റും ഇടംപിടിച്ചിരുന്നു.

Story Highlights – mg george muthoot passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top