മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവം; ഉടമ കൊല്ലപ്പെട്ട നിലയിൽ

മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. വാഹനത്തിൻ്റെ ഉടമ മാൻസുഖ് കിരണിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാധമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ചയാണ് മാൻസുഖിൻ്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. അയാൾ, പുഴയിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിൻ്റെ വിശദീകരണം. എന്നാൽ, അദ്ദേഹം ആത്മഹത്യ ചെയ്യില്ല എന്ന് ബന്ധുക്കൾ പറയുന്നു. വീടിനു സമീപത്തുള്ള കുട്ടികളെ ഇയാൾ നീന്തൽ പഠിപ്പിക്കാറുണ്ടായിരുന്നു എന്ന് അയൽക്കാരും വ്യക്തമാക്കി.
ഫെബ്രുവരി 26നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 20 ജലാറ്റിൻ സ്റ്റിക് നിറച്ച സ്‌കോർപിയോ കാർ ആണ് കണ്ടെത്തിയത്. ഇതിനുള്ളിൽ നിന്ന് ഒരു ഭീഷണിക്കത്തും കണ്ടെത്തിയിരുന്നു.
Read Also : മുകേഷ് അംബാനിക്കും ഭാര്യ നിതയ്ക്കും ഭീഷണി
വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കാർ ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാസ്റ്റിൻ സ്റ്റിക്കുകൾ എക്‌സ്‌പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇത്തവണ ഇത് യോജിപ്പിച്ചിട്ടില്ലെന്നും പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കുമെന്നുമാണ് മുകേഷ് അംബാനിയെയും നിതയെയും അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നത്.
Story Highlights – Mukesh Ambani bomb scare owner of SUV found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here