പാലാരിവട്ടം മേൽപ്പാലം ഞായറാഴ്ച തുറന്ന് കൊടുക്കും

palarivattom flyover open sunday

പാലാരിവട്ടം മേൽപ്പാലം പുനർനിർമാണം പൂർത്തിയാക്കി ഞായറാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. വൈകിട്ട് നാല് മണി മുതലാണ് ഗതാഗതം അനുവദിക്കുന്നത്. ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നത്.

പാലം അപകടനിലയിലായതിനെ തുടർന്ന് പുനർനിർമാണത്തിനായി നിശ്ചയിച്ചിരുന്നത് എട്ട് മാസമായിരുന്നു. എന്നാൽ അഞ്ചര മാസം കൊണ്ടുതന്നെ നിർമാണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിച്ചു.

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു ഇതിന്റെ കരാർ. ഡിഎംആർസിയുടെ മേൽനോട്ടത്തിലായിരുന്നു പുനർനിർമാണം.

47 കോടി രൂപ ചെലവിട്ടി നിർമിച്ച മേൽപ്പാലം തകരാറിനായതിനെ തുടർന്ന് പാലം പുൻനിർമിക്കാൻ തീരുമാനമാവുകയായിരുന്നു. 22.64 കോടി രൂപയുടെ എസ്്റ്റിമേറ്റ് തുകയ്ക്കാണ് പാലം പുനർനിർമിച്ചത്.

Story Highlights – palarivattom flyover open sunday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top