മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കെ. സുധാകരന്‍ നേരിട്ടെത്തി

നേതൃത്വവുമായി കലഹിച്ച് വിമത നീക്കവുമായി രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ നേരിട്ടെത്തി. സുധാകരന്‍ പെരിങ്ങോട്ടുകുര്‍ശ്ശിയിലെ എ.വി. ഗോപിനാഥിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തുകയാണ്

തന്നെയും തന്നോടൊപ്പം നിന്നവരേയും തുടര്‍ച്ചയായി നേതൃത്വം അവഗണിക്കുകയാണെന്നും, പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടു പോകുമെന്നുമാണ് ഗോപിനാഥിന്റെ ഭീഷണി. തീരുമാനം അധികം വൈകരുതെന്നും അങ്ങനെ വന്നാല്‍ താന്‍ തന്റെ വഴി നോക്കുമെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ. അച്യുതന്‍, കെ.എ. ചന്ദ്രന്‍, വി. എസ്. വിജയരാഘവന്‍ എന്നിവരും ഗോപിനാഥിന്റെ വീട്ടിലെത്തി കെ. സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തി. ഗോപിനാഥിനെ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണിയും ബിജെപിയും ഒരുപോലെ ശ്രമിക്കുന്നുണ്ട്.

Story Highlights – A.V. Gopinath – K Sudhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top