‘സൈന’ മിനി സൈനയായി പരിണീതി ചോപ്ര; അതി ഗംഭീര മെയ്‌ക്കോവർ

ബാഡ്മിന്റൺ താരം സൈന നെഹ്‍വാളിന്റെ ജീവിതം പറയുന്ന ചിത്രത്തിലേക്ക് അതീവ ഗംഭീര മെയ്‌ക്കോവർ നടത്തി പരിണീതി ചോപ്ര. സൈനയുടെ ജീവിതത്തിലെ ഉയർച്ച-താഴ്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് അമോൽ ഗുപ്‌തയാണ്. പരിണീതിയുടെ മെയ്‌ക്കോവർ തനിക്കേറെ ഇഷ്ടമായി എന്ന കുറിപ്പോടെ സൈനയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

‘സൈന, അവളുടെ ഗെയിം എപ്പോഴും ലളിതമായിരുന്നു. കളിക്കളത്തിലിറങ്ങുമ്പോൾ എതിരാളി ആരെന്ന് അവർ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. അവളുടെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. മാതാപിതാക്കളും പരിശീലകരും അവളെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് തന്നെ അയാൾക്ക് ഒളിമ്പിക്സ്മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാവാൻ കഴിഞ്ഞു എന്ന് സോഷ്യൽ മീഡിയയിൽ സൈനയുടെ ടീസർ പങ്കുവെച്ചുകൊണ്ട് പരിണീതി പറഞ്ഞു”. മാർച്ച് 26 ന് ചിത്രം റിലീസാകും.

ശ്രദ്ധ കപൂറിനെയാണ് ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത്. അതിനായി ശ്രദ്ധ ബാഡ്മിന്റൺ പരിശീലനവും തുടങ്ങിയിരുന്നു. കുറച്ച് ഭാഗങ്ങൾ ചിത്രീകരണം തുടങ്ങിയിരുന്നെങ്കിലും മറ്റു ചിത്രങ്ങളുടെ തിരക്കുകൾ കാരണം താരം ചിത്രത്തിൽ നിന്നും പിന്മാറി. അതിന് ശേഷമാണു ചിത്രത്തിൽ പരിണീതിയെ പരിഗണിക്കുന്നത്. മെയ്‌ക്കോവർ കഴിഞ്ഞപ്പോഴേക്കും ഏവരെയും ഞെട്ടിച്ചു കഴിഞ്ഞിരുന്നു. ബാഡ്മിന്റൺ പരിശീലനമൊക്കെ നടത്തി, സൈനയിലേക്കുള്ള മേക്കോവർ പൂർത്തിയാക്കിയിരുന്നു.

Story Highlights – ”Love The Look” Saina Nehwal On Parineeti Chopra As “Mini Saina”

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top