ഗുരുവായൂര്‍ സീറ്റില്‍ എന്‍ കെ അക്ബര്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും

n k akbar

ഗുരുവായൂര്‍ സീറ്റില്‍ ചാവക്കാട് ഏരിയ സെക്രട്ടറിയും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിന് വിടുകയായിരുന്നു. ബേബി ജോണ്‍ ഗുരുവായൂരില്‍ മത്സരിക്കേണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കും. മുന്‍പും ഇദ്ദേഹം ചേലക്കരയില്‍ നിന്ന് ജനവിധി തേടിയിരുന്നു. സിറ്റിംഗ് എംഎല്‍എ യു ആര്‍ പ്രദീപിനെ ഒഴിവാക്കി.

Read Also : കോൺഗ്രസ് കുടുംബത്തിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയാകാൻ ഷിൽനാ നിഷാദ്

അതേസമയം ചാലക്കുടി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ സിപിഐഎം തീരുമാനമായി. കേരള കോണ്‍ഗ്രസ് (എം)- സിപിഐഎം ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.

ഇരിങ്ങാലക്കുടയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ പരിഗണിച്ചതോടെയാണ് ചാലക്കുടി കേരള കോണ്‍ഗ്രസ് എമ്മിന് വിട്ട് നല്‍കാന്‍ തീരുമാനമായത്. അഡ്വ മാത്യു, സജി വര്‍ഗീസ് എന്നിവരാണ് പരിഗണനയിലുള്ളത്. അതേസമയം ചങ്ങനാശ്ശേരി സീറ്റിനായി ജോസ് കെ മാണി പക്ഷം സമ്മര്‍ദം തുടരുകയാണ്.

Story Highlights – cpim, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top