മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിന്‍

all trains to restart service by december

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ ഉത്തരവായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മുതല്‍ മാര്‍ച്ച് 12 വരെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ ഉണ്ടാകുക. ആവശ്യമായ രേഖകള്‍ കാണിച്ചാല്‍ ടിക്കറ്റ് ലഭ്യമാകും. ആവശ്യം അംഗീകരിക്കാന്‍ തായാറായ റെയില്‍വേയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

കൂടാതെ എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭാര പരിശോധന നടത്തി ഗുണമേന്മയും ബലവും ഉറപ്പുവരുത്തി. എട്ട് മാസം കൊണ്ട് നടക്കേണ്ടിയിരുന്ന പാലം പണി അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയായി. ഇത് സാധ്യമാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Story Highlights – special train, southern railway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top