സിപിഐഎമ്മും ഇടതു സര്‍ക്കാരും ഉയര്‍ത്തുന്ന ഇരവാദം ബാലിശം: കേന്ദ്രമന്ത്രി വി.മുരളീധരന്‍

ഡോളര്‍ കടത്തിലെ കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ പേരില്‍ സിപിഐഎമ്മും ഇടതു സര്‍ക്കാരും ഉയര്‍ത്തുന്ന ഇരവാദം ബാലിശമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സിപിഐഎം – ബിജെപി ഒത്തുകളിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം ആഭ്യന്തര മന്ത്രിയായിരുന്ന ആള്‍ക്ക് ചേര്‍ന്നതല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.

ജയില്‍ ഡിജിപിയുടെ റിട്ടിന് മറുപടി കൊടുക്കുകയായിരുന്നു കസ്റ്റംസ്. മുഖ്യമന്ത്രി ജയില്‍ ഡിജിപിയെ കൊണ്ട് കേസ് കൊടുപ്പിച്ച് വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നുവെന്നും വാസ്തവത്തില്‍ സിപിഐഎം വിമര്‍ശനം ഹൈക്കോടതിക്ക് എതിരായി മാറുമെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Story Highlights – Union Minister V Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top