തിരുവനന്തപുരത്ത് സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയായി

തിരുവനന്തപുരം ജില്ലയിൽ സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയായി. നെടുമങ്ങാട്, ചിറയിൻകീഴ് മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

നെടുമങ്ങാട് മണ്ഡലത്തിൽ ജി. ആർ അനിലിന്റേയും പാട്ടച്ചൽ ഷെരീഫിന്റേയും പേരുകളാണ് പരി​ഗണിക്കുന്നത്. ചിറയിൻകീഴ് പരി​ഗണിക്കുന്നത് മനോജ് ഇടമന, വി. ശശി എന്നിവരെയാണ്. സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് പട്ടിക അം​ഗീകരിച്ചു. മറ്റന്നാൾ നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

Story Highlights – cpi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top