കാസർ​ഗോഡ് കെ. എം ഷാജി വേണ്ട; നിലപാടിലുറച്ച് മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി

കാസർ​ഗോഡ് മണ്ഡലത്തിൽ കെ. എം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്ലിം ലീഗ് കാസർ​ഗോഡ് മണ്ഡലം കമ്മറ്റി. ‌സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ഭാരവാഹികളുമായും ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലം കമ്മറ്റി ഭാരവാഹികളുമായും നേതൃത്വം നടത്തിയ യോഗത്തിലാണ് മണ്ഡലം കമ്മറ്റി നിലപാട് വ്യക്തമാക്കിയത്. യോഗം പുരോഗമിക്കുകയാണ്.

ജില്ലാ മണ്ഡലം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗവും ചേരും. സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ സ്ഥാനാർത്ഥിത്വവും സിറ്റിംഗ് എംഎൽഎമാരിൽ ചിലരെ മാറ്റി നിർത്തുന്ന മാനദണ്ഡവും ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ചയാകും.

Story Highlights – K M Shaji

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top