ഇന്ത്യൻ ഭക്ഷണത്തോടുള്ള എന്റെ സ്നേഹമാണിത്; ന്യൂയോർക്കിൽ ഇന്ത്യൻ ഭക്ഷണശാല തുടങ്ങി പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇന്ത്യൻ വിഭവങ്ങളുമായി ന്യൂയോർക്കിൽ റെസ്റ്റോറന്റ് ആരംഭിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. സോനാ എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ വിഭവങ്ങളാണ് പ്രധാനമായും വിളമ്പുക. ഷെഫ് ഹരിനായികിന്റെ നേതൃത്വത്തിലാകും സോനാ പ്രവർത്തിക്കുക എന്ന് പ്രിയങ്ക ചോപ്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഭർത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് പൂജ നടത്തുന്ന ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ ചേർത്തിട്ടുണ്ട്.

‘ന്യൂയോർക്ക് സിറ്റിയിലെ സോനാ എന്ന പുതിയ റെസ്റ്റോറന്റ് നിങ്ങൾക്ക് അവതരിപ്പിക്കുന്നതിൽ ത്രില്ലിലാണ്. ഇന്ത്യൻ ഭക്ഷണത്തോടുള്ള എന്റെ സ്നേഹമാണിത്” – പ്രിയങ്ക ചോപ്ര കുറിച്ചു.

ഈ മാസം അവസാനം ന്യൂയോർക്കിൽ സോന പ്രവർത്തനം ആരംഭിക്കുമെന്ന് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നു. ഹോട്ടൽ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന്റെ പങ്കാളി.

Story Highlights – Priyanka Chopra opens restaurant in New York

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top