പാക് പേസർ ഷഹീൻ അഫ്രീദി വിവാഹിതനാവുന്നു; വധു ഷാഹിദ് അഫ്രീദിയുടെ മകൾ

Shaheen engaged Shahid Afridi’s

പാക് യുവ പേസർ ഷഹീൻ ഷാ അഫ്രീദി വിവാഹിതനാവുന്നു എന്ന് റിപ്പോർട്ട്. മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അഖ്സ അഫ്രീദിയാണ് വധു. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും പാക് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഫ്രീദിയുടെ മകളെ വിവാഹം ആലോചിച്ചു എന്നും അവർ അത് അംഗീകരിച്ചു എന്നും ഷഹീൻ്റെ പിതാവ് അയാസ് ഖാൻ പറഞ്ഞതായാണ് റിപ്പോർട്ട്.

അതേസമയം, വിവാഹം ഉടനില്ല എന്ന് അഫ്രീദിയുടെ കുടുംബം പറഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്. ഷഹീൻ ക്രിക്കറ്റ് കളിക്കുകയാണെന്നും അഖ്സ പഠിക്കുകയാണെന്നും അതുകൊണ്ട് തന്നെ വിവാഹം രണ്ട് വർഷത്തിനുള്ളിൽ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ എന്നും അവർ അറിയിച്ചു. അഖ്സയുടെ പഠനം കഴിയുന്നതിനു പിന്നാലെ എൻഗേജ്മെൻ്റ് ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഷാഹിദ് അഫ്രീദി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights – Shaheen Afridi to get engaged to Shahid Afridi’s daughter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top