കള്ളക്കടത്ത് നിരീക്ഷിക്കലല്ല കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ജോലി: വി മുരളീധരന്‍

v muraleedharan

മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മറുപടി പത്രിക നല്‍കുന്നത് സ്വാഭാവിക കീഴ്‌വഴക്കമാണ്. കമ്മീഷണര്‍ എന്തിനാണ് മറുപടി പറയുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.

താന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം കള്ളക്കടത്ത് കൂടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വി മുരളീധരന്‍ വിമര്‍ശിച്ചു. വിദേശത്ത് നിന്ന് വരുന്ന കള്ളക്കടത്ത് നിരീക്ഷിക്കലല്ല വിദേശകാര്യ വകുപ്പിന്റെ ജോലി. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇത് കൈകാര്യം ചെയ്യുന്നത്. അതിനായി ഇച്ഛാശക്തിയുള്ള മന്ത്രിയും വകുപ്പുമുള്ളതിനാലാണ് ഉന്നതര്‍ അടങ്ങുന്ന കള്ളക്കടത്ത് കണ്ടുപിടിച്ചത്.

Read Also : കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ്; മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഉദ്യോഗസ്ഥന്‍ എഴുതികൊടുത്താലും സാമാന്യ ബുദ്ധി അനുസരിച്ച് ഇത് മുഖ്യമന്ത്രി തിരിച്ചറിയേണ്ടതായിരുന്നുവെന്നും വി മുരളീധരന്‍. അദ്ദേഹത്തിന് തന്റെ വകുപ്പിനെയും ചുമതലകളെ കുറിച്ചും അറിയില്ല. മാധ്യമങ്ങള്‍ അദ്ദേഹത്തിനെ ഇതേപ്പറ്റി പറഞ്ഞുകൊടുക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയെക്കൊണ്ട് വിഡ്ഢിത്തങ്ങള്‍ പറയിക്കുകയാണെന്ന് വി മുരളീധരന്‍.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ താന്‍ വേട്ടായാടുന്നെന്ന് മുഖ്യമന്ത്രി പറയാത്തതിലെ സത്യസന്ധതയെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്രമന്ത്രി. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights – v muraleedhran, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top