Advertisement

വനിതാ ദിനത്തിൽ സ്ത്രീകൾക്കായി ട്വന്റിഫോർ ഒരുക്കുന്ന മത്സരം

March 8, 2021
Google News 1 minute Read
24 news contest on womens day

ഒരു സ്ത്രീയായതുകൊണ്ട് മാത്രം ദിനം പ്രതി വിവിധ തരം ചോദ്യങ്ങളും വിചാരണകളും നേരിടേണ്ടി വരുന്നവരാണ് നമ്മൾ. വിവാഹക്കാര്യം മുതൽ തികച്ചും വ്യക്തിപരമായ പല കാര്യങ്ങളും സ്ത്രീകളുടെ നേർക്ക് ചോദ്യശരമായി വരും….താൽപര്യമില്ലെങ്കിൽ കൂടി അവയ്ക്ക് ഉത്തരം നൽകേണ്ടതായും വരും….അങ്ങനെ നിങ്ങൾ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം എന്താണ് ? ഇത്തരം സ്ത്രീ വിരുദ്ധ ചോദ്യങ്ങൾ ചോദിക്കുന്നവരോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് ? സമൂഹത്തോട് നിങ്ങൾ പറയാനുള്ളത് തുറന്നെഴുതാൻ ഈ വനിതാ ദിനത്തിൽ ട്വന്റിഫോർ അവസരമൊരുക്കുന്നു….തെരഞ്ഞെടുക്കപ്പെടുന്ന ഉത്തരങ്ങൾ നിങ്ങളുടെ പേരിനും ഫോട്ടോയ്ക്കുമൊപ്പം ട്വന്റിഫോറിൽ പ്രസിദ്ധീകരിക്കും.

നിങ്ങൾ ചെയ്യേണ്ടത്..

‘ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന ചോദ്യം ഏത് ?’

ഉത്തരം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള പോസ്റ്റിനു താഴെ കമന്റ് ചെയ്യുക…

തെരഞ്ഞെടുക്കുന്ന ഉത്തരങ്ങൾക്ക് സമ്മാനം

മത്സരത്തിന്റെ നിബന്ധനകൾ

*ശരിയായ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള കമന്റുകൾ മാത്രമേ പരിഗണിക്കുകയുള്ളു.

*സാമൂഹിക നിലവാരം ഉറപ്പാക്കുന്ന വാചകങ്ങളിലായിരിക്കണം കമന്റ്.

*ഉത്തരങ്ങൾ സാമൂഹിക മാധ്യമങ്ങളിലും, ട്വന്റിഫോറിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുന്നതിനാൽ കമ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് അനുശാസിക്കുന്ന കമന്റികൾ ആയിരിക്കണം.

*മാർച്ച് 8 രാത്രി 12 മണി വരെ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയം. ഈ സമയത്തിന് ശേഷം വരുന്ന കമന്റുകൾ പരിഗണിക്കുന്നതല്ല.

*വിജയികളെ ട്വന്റിഫോറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കും. വിജയികളെ പ്രഖ്യാപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടയുടൻ മത്സരത്തിലെ വിജയ് ഞങ്ങളുടെ പേജിൽ നേരിട്ട് പേര്, ബന്ധപ്പെടാനുള്ള നമ്പർ എന്നിവ നൽകേണ്ടതാണ്.

*ജഡ്ജിംഗ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും

Story Highlights – 24 news contest on womens day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here