മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ നിർബന്ധിച്ചുവെന്ന മൊഴി ഞെട്ടിക്കുന്നത്; നീതീകരിക്കാനാകില്ലെന്ന് എ. എ റഹീം

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വപ്ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ നിർബന്ധിച്ചുവെന്ന മൊഴി ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. സംഭവം നീതീകരിക്കാനാകില്ലെന്നും എ. എ റഹീം ട്വന്റിഫോറിനോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായും രാഷ്ട്രീയമായയും ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ഇതിന്റെ പൂർണ ഉത്തരവാദിത്തം ആർഎസ്എസിനാണ്. മുഖ്യമന്ത്രിയെ ഇല്ലാതാക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വവും ബിജെപിക്കൊപ്പം ചേർന്നു. ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ തകർക്കാമെന്ന് ബിജെപിയും കോൺഗ്രസും കരുതേണ്ടെന്നും റഹീം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്ന സുരേഷിനെ ഇ.ഡി നിർബന്ധിച്ചുവെന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നിരുന്നു. എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസറുടേതാണ് മൊഴി. സിപിഒ സിജി വിജയന്റെ മൊഴി പകർപ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു.
Story Highlights – A A Rahim, Pinarayi vijayan, swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here