കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐന്‍.ടി.യു.സി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ ആര്‍ രതീഷ് എന്നിവര്‍ക്കെതിരെ വിചാരണാനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത്.
ചന്ദ്രശേഖരനും രതീഷും അഴിമതിയ്ക്കായി ഗൂഢാലോചന നടത്തിയെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടായിട്ടും സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചുവെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഹര്‍ജിയില്‍ സര്‍ക്കാരും എതിര്‍കക്ഷികളും ഇന്ന് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും.
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസിലെ പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് വിഷയം വീണ്ടും കോടതി കയറിയത്. ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
Story Highlights – corruption, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here