Advertisement

മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണത്തിനിറങ്ങും

March 8, 2021
Google News 1 minute Read
pinarayi-vijayan-about-pk-kunhalikutty-return-kerala-politics

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടം മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും. ഒന്‍പത് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകും.

വിമാനത്താവളം മുതല്‍ പിണറായി വരെ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 18 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടാകും. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച മുതലാണ് മണ്ഡല പര്യടനം നടത്തുക. ഏഴ് ദിവസം നീളുന്ന പര്യടന പരിപാടിയില്‍ 46 കേന്ദ്രങ്ങളില്‍ അദ്ദേഹം സംസാരിക്കും. ദിവസവും രാവിലെ പത്തിന് തുടങ്ങി വൈകിട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രചാരണ പരിപാടിക്കിടെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും. അതിന് ശേഷം മറ്റ് ജില്ലകളിലേക്ക് പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ സ്വന്തം മണ്ഡലത്തില്‍ തിരിച്ചെത്തൂ.

Story Highlights – pinarayi vijayan, assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here