അസമില്‍ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്

അസമില്‍ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. സുസ്മിതാ ദേവിനെ അനുനയിപ്പിക്കാന്‍ അവസാനഘട്ട ശ്രമത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും അസമിലെ മുന്നണികള്‍ക്കുള്ളില്‍ സീറ്റ് വിഭജനം സംബന്ധിച്ച് അതൃപ്തി തുടരുകയാണ്.

മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുസ്മിത ദേവ് അസമിലെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവയ്ക്കുന്നതായി കാണിച്ച് കഴിഞ്ഞ ദിവസം സുസ്മിത ദേവ് സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. അതിനു പിന്നാലെയാണ് ബിജെപി നേതാക്കള്‍ സുസ്മിത ദേവിനെ സമീപിച്ചത്.

സീറ്റ് ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന യോഗത്തിനിടെ സുസ്മിത ദേവ് ഇറങ്ങി പോയിരുന്നു. ഇവരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ സുസ്മിത പാര്‍ട്ടി വിട്ടു എന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.

Story Highlights – Congress leader Sushmita Dev

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top