അടച്ചിട്ട സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾ; ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് നഷ്ടം 25 കോടി രൂപ വീതം

സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന ബിസിസിഐയുടെ തീരുമാനം ഫ്രാഞ്ചൈസികൾക്ക് നഷ്ടപ്പെടുത്തുക 25 കോടി രൂപ വീതം. ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശീ വിശ്വനാഥ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐപിഎൽ 6 വേദികളിൽ നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനെ ഫ്രാഞ്ചൈസികൾ എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രതിസന്ധി.
“അതെ, കഴിഞ്ഞ വർഷത്തെ തോൽവിയോടൊപ്പം ഇക്കൊല്ലത്തെ ലാഭവും ഞങ്ങളുടെ ഉത്കണ്ഠയാണ്. ഏകദേശം 25 കോടിയോളം രൂപയുടെ നഷ്ടമുണ്ടാവും. ഒപ്പം, ഞങ്ങൾക്ക് ഞങ്ങളുടെ ആരാധകരെയും നഷ്ടമാവും. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ വിഷയം.”- കാശി വിശ്വനാഥ് പറഞ്ഞു.
Read Also : ഐപിഎൽ വേദി; എതിർപ്പുമായി ഫ്രാഞ്ചൈസികൾ
ഐപിഎൽ 6 വേദികളിൽ നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഫ്രാഞ്ചൈസികൾ ഉയർത്തിയത്. ഹോം ഗ്രൗണ്ട് ആനുകൂല്യം ഇല്ലെങ്കിലും ഹോം ഗ്രൗണ്ടിൽ കളിക്കാൻ സാധിക്കുന്ന താരങ്ങൾ പല ടീമുകളിലുമുണ്ട്. അത് ആ ടീമുകൾക്ക് ഗുണം ചെയ്യും. ഒരു ടീം ഏറ്റവും കുറഞ്ഞത് നാല് തവണ ബയോ ബബിളിനു പുറത്തേക്ക് യാത്ര ചെയ്യേണ്ട രീതിയിലാണ് മത്സരക്രമങ്ങൾ. ലീഗ് സ്റ്റേജിൽ നാല് പട്ടണങ്ങളിലായാണ് ടീമുകൾ കളിക്കേണ്ടത്. ഇത് കൊവിഡ് പടരാനുള്ള സാധ്യത വർധിപ്പിക്കും. ടീം ബബിളിനുള്ളിൽ ഉള്ളവർക്ക് ഫ്രാഞ്ചൈസി ഉടമയെ പോലും കാണാൻ അനുവാദമില്ല. ഇവിടെ നാല് തവണ യാത്ര ചെയ്യുമ്പോഴും, ബസും ഹോട്ടലുമൊക്കെ മാറ്റേണ്ടി വരുമ്പോഴും കൊവിഡ് പടരാനുള്ള സാധ്യത വർധിക്കുകയാണ്. ചാർട്ടേഡ് ഫ്ലൈറ്റുകളും പ്രൈവറ്റ് എയർപോർട്ടുകളും ഏർപ്പെടുത്തിയാലും സുരക്ഷാപ്രശ്നം ഉണ്ടാവുമെന്നും ഫ്രാഞ്ചൈസികൾ സൂചിപ്പിക്കുന്നു.
Story Highlights – Empty stadiums Franchises to incur loss of INR 25 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here