Advertisement

ഗാഡ്ജറ്റ് സർവീസ് രംഗത്ത് സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കാൻ മൈ ജി ഒരുക്കുന്നു ,വിമന്‍ എംപവര്‍മെന്റ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം

March 8, 2021
Google News 2 minutes Read

ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകൾ ഇന്ന് തൊഴിൽ മേഖലയിൽ കൂടുതലായി കടന്ന് വരുന്നുണ്ടെങ്കിലും ഗാഡ്ജറ്റ് സർവീസിംഗ് രംഗത്ത് സ്ത്രീസാന്നിധ്യം വളരെ കുറവാണ്. എന്നാൽ സ്ത്രീകളെ സാങ്കേതിക മേഖലയിലേക്കും ഗാഡ്ജറ്റ് റിപ്പയറിങ് രംഗത്തേക്കും കൈ പിടിച്ചുയർത്താൻ മൈ ജി ഒരുക്കുന്നു വിമന്‍ എംപവര്‍മെന്റ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം. ഈ സൗജന്യ ട്രൈനിംഗിലൂടെ ഗാഡ്ജറ്റ് സർവീസ് രംഗത്ത് സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കാനാണ് മൈജി ലക്ഷ്യമിടുന്നത്. മാര്‍ച്ച് 8 വനിതാദിനമായ ഇന്ന് മൈജിയുടെ പൊറ്റമല്‍ ഷോറൂമില്‍ വച്ച് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്പന – വില്പനാനന്തര രംഗത്ത് 15 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള മൈജിയുടെ റിപ്പയറിങ്, അധ്യാപനം, നിര്‍മാണം എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ജോലി ലഭ്യമാക്കാനും മികച്ച കരിയര്‍ ഉറപ്പുവരുത്താനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പരിശീലന പദ്ധതി തികച്ചും സൗജന്യമായാണ് മൈജി നല്‍കുന്നത്. മൈജിയുടെ തന്നെ എഡ്യൂക്കേഷണല്‍ ഡിപ്പാര്‍ട്‌മെന്റായ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലാണ് പരിശീലനം നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്ഥിനികൾക്ക് പദ്ധതിയിലൂടെ സർഫസ് മൗണ്ട് ടെക്നോളജി (SMT), മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ, തുടങ്ങിയ പ്രത്യേക മേഖലകളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നു.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൃംഖലയാണ് മൈജിയുടേത്.
ഒരു വര്‍ഷത്തോളം നീളുന്ന പരിശീലനത്തിന് ശേഷം മൈജിയുടെ വിവിധ ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പദ്ധതിയിലൂടെ ജോലിയും ലഭിക്കുന്നു. സര്‍വീസിനൊപ്പം സാമൂഹ്യപ്രതിബദ്ധതയുടെ സന്ദേശംകൂടി പകര്‍ന്നുനല്‍കി മറ്റു ബ്രാന്‍ഡുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുകയാണ് മൈജി.

Story Highlights – myG’s Women Empowerment Skill Development Program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here