ചവറയിൽ സിപിഐഎം സ്ഥാനാർത്ഥിയായി ഡോ.സുജിത്ത്; ഇക്കുറി മത്സരം മക്കൾ തമ്മിൽ

ചവറയിലെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇക്കുറി മത്സരം മക്കൾ തമ്മിലാണ്. ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണും, വിജയൻ പിള്ളയുടെ മകൻ ഡോ.സുജിത്തും തമ്മിലാണ് മത്സരം നടക്കുകന്നത്. ആർഎസ്പിക്കായി രാഷ്ട്രീയത്തിൽ പരിചയ സമ്പന്നനായ ഷിബു ബേബി ജോൺ കളത്തിലിറങ്ങുമ്പോൾ എതിരാളിയായി സിപിഐഎം തെരഞ്ഞെടുത്തത് മത്സരത്തിൽ പുതുമുഖമായ ഡോ. സുജിത്തിനെയാണ്.
രാഷ്ട്രീയ പോർക്കളത്തിൽ പുതുമുഖമാണെങ്കിലും സംഘടനാ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും ചവറ നിവാസികൾക്ക് സുപരിചിതനാണ് എൻ. വിജയൻപിളള എംഎൽഎയുടെയും എം. സുമാദേവിയുടെയും മകനായ ഡോ.സുജിത്ത് വിജയൻ പിള്ള.
നീണ്ടകര താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ കാൻസർ സെന്ററിന് പുതിയ കെട്ടിടം നിർമിച്ചു നൽകണമെന്ന ആവശ്യം, കുറ്റിവട്ടം ആയുർവേദാശുപത്രിക്ക് പുതിയ കിടക്കകളുള്ള കെട്ടിടം എന്നിങ്ങനെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പല പദ്ധതികളിലും ഡോ.സുജിത്ത് നിർണായക പങ്ക് വഹിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രൊഫഷണൺ പ്രൊട്ടക്ഷൻ സ്‌കീം (2010-2016) സ്‌റ്റേറ്റ് മാനേജിംഗ് കമ്മിറ്റി മെമ്പർ, ഇഎൻടി അസോസിയേഷൻ മുൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ഡോ.സുജിത്ത്. ചവറ അരവിന്ദ് മെഡിക്കൽ സെന്ററിലെ ഇഎൻടി സർജനാണ് നിലവിൽ ഡോ.സുജിത്ത്.
Story Highlights – chavara dr sujith cpim candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here