കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അനുമതി

കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അനുമതി. മുഖ്യമന്ത്രിയാണ് സിബിഐക്ക് കേസെടുക്കാൻ അനുമതി നൽകിയത്.
കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സിബിഐ നടത്തിയ പരിശോധനയിൽ കസ്റ്റംസ് ഓഫിസിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സിബിഐ സംസ്ഥാനസർക്കാരിന്റെ അനുമതി തേടിയത്.
Story Highlights – cm asks cbi to case against customs
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News