കോട്ടവട്ടം ശ്രീധരൻ പോറ്റി അന്തരിച്ചു

കോട്ടവട്ടം ശ്രീധരൻ പോറ്റി അന്തരിച്ചു. 98 വയസായിരുന്നു. പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജനം, കേരള നിയമസഭ മുൻ സ്പീക്കർ ഡി ദാമോദരൻ പോറ്റി എന്നിവരുടെ സഹോദരനാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കോട്ടവട്ടം ഇല്ലത്ത് നടക്കും.

ഇന്ന് പുലർച്ചെ 4.30 ഓടെയാണ് കോട്ടവട്ടം ഡി.ശ്രീധരൻ പോറ്റിയുടെ മരണം. സ്വവസതിയിൽവച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ശ്രീധരൻ പോറ്റിയുടെ നേതൃത്വത്തിലാണ് കോട്ടവട്ടം ഹൈസ്കൂൾ സ്ഥാപിച്ചത്. പിന്നീട് 32 വർഷത്തോളം സ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ടിച്ചു. പിന്നീട് പന്ത്രണ്ട് വർഷത്തോളം സ്കൂൾ മാനേജരായും പ്രവർത്തിച്ചു. കോട്ടവട്ടം എന്ന ഗ്രാമ പ്രദേശത്തിൻ്റെ വികസനത്തിനായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് ശ്രീധരൻ പോറ്റി. ഭാര്യ വസുമതി അന്തർജനം. അഞ്ച് മക്കളുണ്ട്.

Story Highlights – kottavattom sreedharan potty passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top