Advertisement

ക്യാമറ ഓഫ് ചെയ്യാൻ മറന്നു; വിഡിയോ കോൺഫറൻസിനിടെ ഭക്ഷണം കഴിച്ച് അഭിഭാഷകൻ; തനിക്കും തരണമെന്ന് തുഷാർ മെഹ്ത

March 9, 2021
Google News 3 minutes Read
Lawyer Forgot To Turn Off Camera Caught Eating On Official Call

കൊവിഡ് പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസും, വെർച്വൽ കോർട്ട് പ്രൊസീഡിംഗ്‌സുമെല്ലാം സാധാരണയായി കഴിഞ്ഞു. പലരും ക്യാമറ ഓഫ് ചെയ്യാൻ മറക്കുന്നത് കാരണം സംഭവിക്കുന്ന അമിളികളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സോൡസിറ്റർ ജനറൽ തുഷാർ മെഹ്തയുടെ അധ്യക്ഷതയിൽ ചേർന്ന വിഡിയോ കോൺഫറൻസിനിടെ ഭക്ഷണം കഴിക്കുന്ന അഭിഭാഷകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ക്യാമറ ഓഫ് ചെയ്തുവെന്ന് കരുതിയാണ് പാറ്റ്‌നാ ഹൈക്കോടതി അഭിഭാഷകൻ ഭക്ഷണം കഴിച്ചത്.

ഒടുവിൽ തുഷാർ മെഹ്ത തന്നെ അഭിഭാഷകനെ വിളിച്ച് കാര്യം പറഞ്ഞു.

ഫോൺ കോൾ വന്നതിന് ശേഷമുണ്ടായ അഭിഭാഷകന്റെ മുഖഭാവം കണ്ടാൽ ആർക്കും ചിരിയടക്കാൻ സാധിക്കില്ല. തനിക്കും അയച്ചു സോളിസിറ്റർ ജനറൽ തരാൻ തുഷാർ മെഹ്തയും തമാശയായി പറയുന്നത് വിഡിയോയിൽ കേൾക്കാം.

Story Highlights – Lawyer Forgot To Turn Off Camera Caught Eating On Official Call

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here