Advertisement

തൃണമൂൽ‌ കോൺ​ഗ്രസിന്റെ പ്രകടനപത്രിക മമത ബാനർജി ഇന്ന് പുറത്തിറക്കും

March 9, 2021
Google News 1 minute Read

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കും. സ്വന്തം മണ്ഡലമായ നന്ദിഗ്രാമിൽ ഇന്ന് പ്രചരണം തുടങ്ങും മുമ്പാണ് മമതാ ബാനർജി പ്രകടനപത്രിക പുറത്തിറക്കുക.

സ്ഥാനാർത്ഥിയായ ശേഷം ആദ്യമായി മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സ്വന്തം മണ്ഡലമായ നന്ദിഗ്രാം സന്ദർശിക്കും.
നന്ദിഗ്രാമിലേക്ക് പുറപ്പെടും മുമ്പ് കൊൽക്കത്തയിൽ മമതാ ബാനർജി തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും.

സ്ത്രീ ശാക്തീകരണം, തൊഴിൽ എന്നിവയ്ക്ക് പ്രകടനപത്രികയിൽ മുൻതൂക്കം നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നന്ദിഗ്രാമിൽ മമതയ്ക്ക് വൻ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
മണ്ഡലത്തിലൂടെ മമതാ ഇന്ന് റാലി നടത്തും. നാളെയാണ് നാമ നിർദേശപത്രിക സമർപ്പിക്കുന്നത്.

അതേസമയം ബിജെപി അംഗത്വമെടുത്ത നടൻ മിഥുൻ ചക്രവർത്തി ഇത്തവണ മത്സരിക്കില്ല എന്നാണ് സൂചന.
മിഥുൻ ചക്രവർത്തിയെ പരമാവധി മണ്ഡലങ്ങളിൽ പ്രചരണത്തിനായി ഉപയോഗിക്കാനാണ് ബിജെപിയുടെ തീരുമാനം.
നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മിഥുൻ ചക്രവർത്തി എന്നിവർ അധികാരിയെ അനുഗമിക്കും.

Story Highlights – manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here