ഏലം കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങി; പഞ്ചായത്ത് ക്ലർക്ക് അറസ്റ്റിൽ

ഏലം കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്കിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കുമളി പഞ്ചായത്ത് ക്ലർക്ക് അജി കുമാർ എം. കെയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10000 രൂപ കണ്ടെത്തി.
ചെങ്കര സ്വദേശിയായ വിജയകുമാറിന്റെ പരാതിയിലായിരുന്നു അന്വേഷണം. ഏലതോട്ടത്തിൽ നിർമ്മിച്ച പമ്പ് ഹൗസിന് കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ക്ലർക്ക് അജി കുമാർ കൈക്കൂലി ചോദിച്ചത്. അന്ന് മുതൽ ഇയാൾ വിജിലൻസ് നീരിക്ഷണത്തിൽ ആയിരുന്നു. 15000 രൂപ ആവശ്യപ്പെടുകയു അതിൽ 5000 രൂപ മൂന്ന് ദിവസം മുൻപ് കൈപ്പറ്റുകയും ചെയ്തു. വിജിലൻസ് നിർദ്ദേശ പ്രകാരം പരാതികാരൻ നൽകിയ മഷി പുരട്ടിയ നോട്ടുകൾ സ്വീകരിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലാകുന്നത്.
സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ച ഉദ്യോഗസ്ഥനാണ് അജി കുമാർ. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ബുധനാഴ്ച്ച ഹാജരാക്കും.
Story Highlights – panchayat clerk arrested for bribery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here