മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കെതിരായ പൊതുതാത്പര്യഹർജി പരി​ഗണിക്കുന്നത് മാറ്റി

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കെതിരായ പൊതുതാത്പര്യഹർജി സുപ്രിംകോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. വാദം പറയാൻ കേന്ദ്ര ജല കമ്മിഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഇനി സമയം നൽകില്ലെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കാലവർഷം വരുന്നതിനാൽ അടുത്ത് തന്നെ കേസ് പരിഗണിക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫും, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻക്കുട്ടി, ജെസി മോൾ ജോസ് എന്നിവരുമാണ് ഹർജി സമർപ്പിച്ചത്.

Story Highlights – mullaperiyar dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top